Sunday, January 11, 2026

കോഴിക്കോട്, ഭീതി വിതച്ച് കുട്ടിമോഷ്ടാക്കൾ;നാലു പേർ പിടിയിൽ

കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ രാത്രികാല മോഷണവും വാഹനമോഷണങ്ങളും പിടിച്ചുപറികളും പതിവാക്കി ജനങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിച്ച പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ നാലു പേര്‍ പോലീസ് പിടിയില്‍. കുറ്റിച്ചിറ തലനാര്‍ തൊടിക വീട്ടില്‍ പുള്ളി എന്ന അറഫാന്‍ (18 വയസ്സ്), മുഖദാര്‍ സ്വദേശി ഗാന്ധി എന്ന അജ്മല്‍ ബിലാല്‍ ( 18 വയസ്സ്), നടുവട്ടം, മുഖദാര്‍ സ്വദേശികളായ രണ്ട് പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ എന്നിവരാണ് പോലീസ് പിടിയിലായത്. കോഴിക്കോട് നഗരത്തില്‍ രാത്രി കാലങ്ങളില്‍ ഒരു സംഘം മോഷണം നടത്തുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. നഗരത്തിലെ വിവിധ സ്റ്റേഷന്‍ പരിധികളിലെ ഫ്‌ളിപ്പ് കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ സ്ഥാപനങ്ങളിലെ ഹബ്ബുകളിലും മറ്റ് കൊറിയര്‍ സര്‍വീസ് സ്ഥാപനങ്ങളിലും മോഷണം നടത്തിയത് ഇവരാണെന്നും സമീപപ്രദേശങ്ങളിലെ സി.സി കാമറ ദൃശ്യങ്ങളില്‍ നിന്നും പോലീസ് മനസ്സിലാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ അഷ്‌റഫിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും പന്നിയങ്കര ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാറും ചേര്‍ന്ന് പ്രതികളെ പിടികൂടിയത്.

Related Articles

Latest Articles