Monday, May 6, 2024
spot_img

ഖാലിസ്ഥാൻ ഭീകരവാദത്തിനെതിരെ ശബ്ദിച്ചു; ഭീഷണിയുമായി ഭീകരർ! നടപടിയെടുക്കുന്നില്ലെന്ന ആരോപണവുമായി ബ്രിട്ടനിലെ സിഖ് റെസ്റ്റോറന്റ് ഉടമ

ലണ്ടൻ: ഖാലിസ്ഥാൻ ഭീകരവാദികൾ നിരന്തരമായി വേട്ടയാടുന്നു എന്ന് ബ്രിട്ടനിലെ സിഖ് റെസ്റ്റോറന്റ് ഉടമ ഹർമൻസിംഗ് കപൂർ. ഖാലിസ്ഥാൻ ഭീകരർ മാനസികമായി തന്നെപീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതിൽ നിന്നും ബ്രിട്ടീഷ് ഭരണകൂടം നടപടികൾ സ്വീകരിക്കുന്നില്ലെന്നും റെസ്റ്റോറന്റ് ഉടമ പറഞ്ഞു.

യുകെയിൽ 26 വർഷമായി ജീവിക്കുന്നു. പക്ഷേ കഴിഞ്ഞ ഒന്നര വർഷമായി ഇവിടെ ഖാലിസ്ഥാൻ ഭീകരവാദ പ്രവർത്തനങ്ങൾ സജീവമാണ്. ഇതുമായി ബന്ധപ്പെട്ടുളള വീഡിയോ താൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന അവരുടെ ആവശ്യം നിരസിച്ചതിനെ തുടർന്ന് കഴിഞ്ഞ 9 മാസമായി ഖാലിസ്ഥാൻ ഭീകരർ ഭീഷണപ്പെടുത്തുകയാണെന്ന് ഹർമൻസിംഗ് കപൂർ പറഞ്ഞു.

‘ലണ്ടനിൽ ജീവിക്കുമ്പോൾ ഞാൻ സുരക്ഷിതനായിരിക്കുമെന്നാണ് കരുതിയത്. എന്നാൽ തെറ്റിപ്പോയി. അവർ എന്നെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.’ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഹർമൻസിംഗ് വ്യക്തമാക്കി.

Related Articles

Latest Articles