Monday, September 21, 2026

ശസ്ത്രക്രിയ കഴിഞ്ഞു, വീട്ടില്‍ മടങ്ങിയെത്തി; ആശുപത്രിയില്‍ നിന്നുളള ചിത്രം പങ്കുവെച്ച്‌ ഖുശ്ബു

താന്‍ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും സുഖം പ്രാപിച്ചു വരികയാണെന്നും തെന്നിന്ത്യന്‍ താരം ഖുശ്ബു. ആശുപത്രിയില്‍ നിന്നുളള ഒരു ചിത്രം പങ്കുവെച്ചാണ് ചികിത്സയെക്കുറിച്ചുളള താരത്തിന്റെ ട്വീറ്റ് ചെയ്തത്.

താരമിപ്പോൾ ശസ്ത്രക്രിയ കഴിഞ്ഞു വീട്ടില്‍ മടങ്ങിയെത്തി. രണ്ടു ദിവസം വിശ്രമം വേണം. അതിനു ശേഷം വീണ്ടും ജോലിയില്‍ സജീവമാകും എന്നാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധിയാളുകളാണ് താരത്തിന്റെ രോഗവിവരം അന്വേഷിച്ച് കമന്റുകളുമായെത്തുന്നത്.

Related Articles

Latest Articles