Friday, May 24, 2024
spot_img

ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസിലെ മൂന്നാം പ്രതി അനുപമ പ്രമുഖ യൂട്യൂബർ ; 20 വയസ് മാത്രം പ്രായം ; ചിത്രങ്ങൾ പുറത്ത്

കൊല്ലം; ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത ഒന്നാം പ്രതി പത്മകുമാറിന്റെ മകളും കേസിലെ പ്രതികളിലാെരാളുമായ അനുപമ പ്രമുഖ യൂട്യൂബറെന്ന് വിവരം. 4.98 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ചാനലാണ് അനുപമയ്ക്കുള്ളത്. അനുപമ പത്മൻ എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്.

ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോർട്‌സുമാണ് കൂടുതലായി അനുപമ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷിലാണ് അവതരണം. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് ഒരു മാസം മുമ്പാണ്. അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചെന്ന് കരുതുന്ന ഫാം ഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വീഡിയോയും അനുപമ യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാം പ്രതി പത്മകുമാർ, രണ്ടാം പ്രതി പത്മകുമാറിൻറെ ഭാര്യ അനിത, മൂന്നാം പ്രതിയായ ഇവരുടെ മകൾ അനുപമ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles