Tuesday, October 27, 2026

കിളികൊല്ലൂരില്‍ സഹോദരങ്ങളെ പോലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ച സംഭവം;കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം: കിളികൊല്ലൂരില്‍ സഹോദരങ്ങളെ പോലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍
സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.തര്‍ക്കത്തിനിടെ എഎസ്ഐ പ്രകാശ് ചന്ദ്രന്‍ സൈനികന്‍റെ മുഖത്ത് അടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.മുഖത്ത് അടിയേറ്റ സൈനികന്‍ തിരിച്ചടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.വിഷ്ണുവിന്‍റെ ഷര്‍ട്ട് എഎസ്ഐ പിടിച്ചുവലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസാണ് പുറത്തുവിട്ടത്.

എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചു വരുത്തിയ ശേഷമാണ് കിളികൊല്ലൂര്‍ സ്റ്റേഷനിൽ പേരൂര്‍ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പോലീസുകാര്‍ ക്രൂരമായി മര്‍‍ദ്ദിച്ചത്. മഫ്തിയിലുണ്ടായിരുന്ന എഎസ്ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്‍റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് ചമച്ചത്.

Related Articles

Latest Articles