Friday, May 10, 2024
spot_img

ചരിത്രമെഴുതി കിം കോട്ടൺ;പുരുഷ ടി20 മത്സരം നിയന്ത്രിച്ച ആദ്യ വനിതാ അമ്പയറായി താരം

പുരുഷ ടി20 മത്സരം നിയന്ത്രിച്ച ആദ്യ വനിതാ അമ്പയറായി ചരിത്രമെഴുതി ന്യൂസീലന്‍ഡിന്റെ കിം കോട്ടൺ. ബുധനാഴ്ച ഓവലില്‍ നടന്ന ന്യൂസീലന്‍ഡും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി 20 പരമ്പരയിലാണ് ആദ്യ വനിതാ അമ്പയറായി കിം കോട്ടൺ ചരിത്രമെഴുതിയത്.

ന്യൂസിലന്‍ഡ് സ്വദേശിയായ വെയ്ന്‍ നൈറ്റ്‌സ് ആയിരുന്നു കിം കോട്ടണിന്റെ സഹ അമ്പയര്‍. 2020-ല്‍ ഹാമില്‍ട്ടണില്‍ നടന്ന ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മല്സരത്തിലും മൂന്നാം അമ്പയറായിരുന്നു കിം കോട്ടൺ. ഒരു ഐസിസി ലോകകപ്പ് ഫൈനല്‍ നിയന്ത്രിച്ച ആദ്യ വനിതാ അമ്പയറെന്ന റെക്കോഡ് കിം കോട്ടൺ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.

Related Articles

Latest Articles