Saturday, October 17, 2026

മുഖ്യമന്ത്രി കേരളത്തിലെ മാഫിയ ഡോൺ; ബ്രിട്ടാസിൻ്റെ ഫോൺ പരിശോധിച്ചാൽ എല്ലാം വ്യക്തമാകുമെന്ന് കെഎം ഷാജി എംഎൽഎ

കണ്ണൂർ: സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിക്കും ഉപദേശകർക്കുമെതിരെ രൂക്ഷ വിമർശനവുമായി കെഎം ഷാജി എംഎൽഎ. സംസ്ഥാനത്തെ മാഫിയ ഡോണാണ് മുഖ്യമന്ത്രിയെന്ന് കെഎം ഷാജി ആരോപിച്ചു. സ്വപ്‌ന സുരേഷ് എവിടെയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ ഫോൺ കോളുകൾ പരിശോധിച്ചാൽ മനസിലാകും. എല്ലാ തെളിവുകൾ ഇല്ലാതാക്കിയ ശേഷമേ അന്വേഷണ സംഘത്തിന് സ്വപ്‌നയെ പിടികൂടാൻ സാധിക്കൂവെന്നും ഷാജി വ്യക്തമാക്കി.

എം ശിവശങ്കരൻ, ജോൺ ബ്രിട്ടാസ്, മുഖ്യമന്ത്രിയുടെ ഓഫീസിലെ രവീന്ദ്രൻ, എ സമ്പത്ത് എന്നിവരുടെ ഫോണുകൾ പരിശോധിച്ചാൽ കള്ളക്കടത്ത് സംഘം ആരാണെന്ന് വ്യക്തമാകും. ലോക കേരള സഭയുടെ അണിയറയിൽ പ്രവർത്തിച്ചത് കള്ളക്കടത്ത് സംഘമാണെന്നും ഷാജി പറഞ്ഞു.

Related Articles

Latest Articles