കൊച്ചി: ആധുനിക സൗകര്യങ്ങളോടെ തിരുമാറാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ത്രി കെ. രാജന് ഉദ്ഘാടനം നിർവഹിച്ചു. 44 ലക്ഷം രൂപ മുടക്കിയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ഡിജിറ്റൽ റീസർവ്വേ നടപടികൾക്ക് ആവശ്യമായ 1500 സർവേയർമാരെയും 3200 സഹായികളെയും ഓഗസ്റ്റ് മാസത്തോടെ നിയമിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ഇതിന് വേണ്ടി വരുന്ന 807.98 കോടി രൂപ റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ നിന്ന് ചിലവഴിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുമാറാടി സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുമാറാടി സ്മാർട്ട് വില്ലേജ് ഓഫീസിൽ നടന്ന ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിച്ചു, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ ജാഫർ മാലിക്ക്, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആലീസ് ഷാജു, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, , ജില്ലാ പഞ്ചായത്ത് അംഗം ആശാ സനിൽ, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ജിൻസൺ വി. പോൾ, തിരുമാറാടി പഞ്ചായത്ത് പ്രസിഡൻറ് രമ മുരളീധര കൈമൾ, തിരുമാറാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എം ജോർജ്, മൂവാറ്റുപുഴ ആർ.ഡി.ഒ. പി.എൻ അനി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ മുണ്ടക്കയം സദാശിവൻ, വർഗീസ് മാണി, അഡ്വ. സിനു എം. ജോർജ്, സിബി ജോസഫ് ചിറക്കുഴിയിൽ, ജിനു അഗസ്റ്റിൻ, സൈബു മടക്കാലിൽ, ജേക്കബ് ജോൺ, പി.എൻ. പ്രദീപ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
1265 ചതുരശ്ര അടിയാണ് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ വിസ്തീര്‍ണം. ഭിന്നശേഷി സൗഹൃദമായി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തില്‍ വീല്‍ ചെയറുകള്‍ സുഖമമായി ഉപയോഗിക്കുന്നതിന് ആവശ്യമായ റാമ്പും ഒരുക്കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്ക് ഓഫീസിലെത്തുന്നവര്‍ക്ക് കാത്തിരിപ്പിന്റെ മുഷിപ്പ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ മികച്ച ടെക്സ്റ്റര്‍ വര്‍ക്കുകളും ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്.
തിരുമാറാടി പഞ്ചായത്ത് ഓഫീസിന് സമീപം റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 21 സെന്റ് ഭൂമിയിലായിരുന്നു പഴയ വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഇവിടെ തന്നെ കൂടുതല്‍ സൗകര്യങ്ങളോടെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മിക്കുകയായിരുന്നു.
പൊതുമരാമത്ത് വകുപ്പിനായിരുന്നു നിര്‍മ്മാണ ചുമതല നല്‍കിയിരുന്നത്. 10 മാസം കൊണ്ടായിരുന്നു നിര്‍മാണം പൂര്‍ത്തിയാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 44 ലക്ഷം രൂപയായിരുന്നു ഇതിന് ചെലവായത്. വില്ലേജ് ഓഫീസറുടെ മുറി, റെക്കോര്‍ഡ് റൂം, ഓഫീസ് റൂം, ഫ്രണ്ട് ഓഫീസ് കം വെയ്റ്റിംഗ് റൂം, ജീവനക്കാര്‍ക്ക് വേണ്ടി ക്യുബിക്കിളുകള്‍, പൊതു ടോയ്ലറ്റ് എന്നിവയാണ് ഇവിടെ ഉള്ളത്.

