തിരുവനന്തപുരം: ബംഗാളില്‍ കോണ്‍ഗ്രസുമായി മുന്നണി ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രത്തില്‍ നിന്ന് ബിജെപിയെ പുറത്താക്കുമെന്നും ബിജെപിയെ തോല്‍പ്പിക്കാന്‍ അടവുനയം പ്രയോഗിക്കുമെന്നും കോടിയേരി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎമ്മിന് വിജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കുവാനായി പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്നു അടവുനയം പ്രയോഗിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.