Saturday, April 27, 2024
spot_img

ശാരദ ചിട്ടി തട്ടിപ്പ് കേസ്; പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. മേഘാലയയിലെ ഷിലോങ്ങില്‍ വച്ചാണ് ചോദ്യം ചെയ്യുക. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകള്‍ ആദ്യം അന്വേഷിച്ച പ്രത്യേക സംഘത്തിന്‍റെ തലവനായിരുന്നു രാജീവ് കുമാര്‍.

2014ല്‍ സുപ്രീം കോടതി കേസ് സിബിഐക്ക് കൈമാറി. കൊല്‍ക്കത്ത പൊലീസ് കേസ് അന്വേഷിക്കവേ പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ രക്ഷിക്കുന്നതായി തെളിവ് നശിപ്പിക്കുകയും സുപ്രധാന രേഖകള്‍ സിബിഐയ്ക്ക് കൈമാറാന്‍ വിസ്സമ്മതിക്കുകയും ചെയ്തുവെന്നാണ് രാജീവ് കുമാറിനെതിരായ ആരോപണം.

കഴി‌ഞ്ഞയാഴ്ച രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള ശ്രമം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സംസ്ഥാന പൊലീസും തടഞ്ഞിരുന്നു. ഇതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജിയിലാണ് രാജീവ് കുമാറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. കേസില്‍ ആരോപണവിധേയനായ തൃണമൂല്‍ എംപി കുനാല്‍ ഘോഷിനോടും ഈ മാസം 10 ന് ഷില്ലോംഗിലെ ഓഫീസില്‍ ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles