Friday, May 17, 2024
spot_img

കൊല്ലം ചെങ്ങമനാട് മകൻ അമ്മയെ നടുറോഡിലിട്ട് കുത്തിക്കൊന്നു; കത്തി വീശി സംഭവസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ നാട്ടുകാർ കീഴ്‌പ്പെടുത്തി

കൊട്ടാരക്കര :കൊല്ലം ചെങ്ങമനാട് മകൻ അമ്മയെ നടുറോഡിലിട്ട് കുത്തിക്കൊന്നു. സംഭവത്തിൽ തലവൂർ സ്വദേശി ചരുവിള പുത്തൻവീട് അരിങ്ങട മിനിമോൾ (50) ആണ് ദാരുണമായി കൊല്ലപ്പെട്ടത് . മകൻ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊട്ടാരക്കര–പുനലൂർ റോഡിലെ ചെങ്ങമനാട് ജംഗ്ഷനിൽ ഇന്നുച്ചയ്‌ക്ക് 12.30ഓടെയായിരുന്നു സംഭവം. കൊലയ്‌ക്ക് ശേഷം കത്തി വീശി സംഭവസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ജോമോൻ ഓടി ലോറിയിൽ കയറി കടന്നുകളയാൻ ശ്രമിച്ചു. ഇയാളെ നാട്ടുകാരാണ് കീഴ്‌പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചത്. കുത്തേറ്റ അമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2007 മുതൽ കലയപുരം ആശ്രയ സാങ്കേതത്തിലെ അന്തേവാസിയാണ് കൊല്ലപ്പെട്ട മിനി. ഇവിടെനിന്ന് കൂട്ടിക്കൊണ്ടു പോകുമ്പോഴായിരുന്നു കൊലപാതകം. പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Latest Articles