Friday, May 3, 2024
spot_img

സൂര്യയുടെ പിറന്നാളിന് ഫ്ലെക്സ് വയ്ക്കവേ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റു ; ആന്ധ്രാപ്രദേശിൽ 2 ആരാധകർക്ക് ദാരുണാന്ത്യം

പൽനാട് : തമിഴ് സിനിമയിൽ “നടിപ്പിൻനായകൻ” എന്ന പേരിൽ അറിയപ്പെടുന്ന സൂര്യയുടെ നാല്പത്തിയെട്ടാം പിറന്നാളാൾ ആഘോഷിക്കുന്ന തിരക്കിലാണ് അദ്ദേഹത്തിന്റെ ആരാധകർ. എന്നാൽ ഏവരെയും ദുഃഖത്തിലാഴ്ത്തുന്ന വാർത്തയാണ് ആന്ധ്രാപ്രദേശിൽ നിന്ന് ഇപ്പോൾ പുറത്തു വരുന്നത്.

താരത്തിന്റെ ജന്മദിനാഘോഷങ്ങൾക്കായുള്ള ഒരുക്കത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് ആരാധകർക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ പൽനാട് ജില്ലയിലാണ് സംഭവം. ഫ്ലെക്സ് സ്ഥാപിക്കാനുള്ള ശ്രമത്തിനിടെയാണ് ആരാധകർക്ക് വൈദ്യുതാഘാതമേറ്റത്. എൻ.വെങ്കടേഷ്, പി.സായി എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇരുവരും നഗരത്തിലെ സ്വകാര്യ കോളജിലെ വിദ്യാർഥികളാണ്. ഇന്നലെ രാത്രി പൽനാട് ജില്ലയിലെ നരസാരപ്പേട്ട് ടൗണിൽ ഫ്ലെക്സ് സ്ഥാപിക്കുന്നതിനിടെ ഫ്ലെക്സിലുണ്ടായിരുന്ന ഇരുമ്പ് കമ്പി വൈദ്യുത കമ്പിയിൽത്തട്ടിയാണ് ഇരുവർക്കും ഷോക്കേറ്റതെന്നാണു ലഭിക്കുന്ന വിവരം. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles