Thursday, November 19, 2026

കൊ​ല്ല​ത്ത് സ്കൂ​ളി​ൽ സമരാനുകൂലികളുടെ ഗുണ്ടായിസം; അ​ധ്യാ​പ​ക​രെ പൂ​ട്ടി​യി​ട്ട് അസഭ്യവർഷം

കൊ​ല്ലം: കൊ​ല്ല​ത്ത് സ്‌കൂളിൽ സമരാനുകൂലികളുടെ ഗുണ്ടായിസം. ജോ​ലി ചെ​യ്യാ​നായി സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ലെ​ത്തി​യ അ​ധ്യാ​പ​ക​രെ ഇടത് സംഘടനകൾ പൂ​ട്ടി​യി​ട്ടു. ചി​ത​റ സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ലാ​ണ് സം​ഭ​വം ഉണ്ടായത്. മു​ന്‍ പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ബു ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് 15ഓ​ളം അ​ധ്യാ​പ​ക​രെ സ്റ്റാ​ഫ് റൂ​മി​ല്‍ പൂ​ട്ടി​യി​ട്ട​ത്.

പണിമുടക്കിൽ ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിന് ഡ‍യസ്നോണ്‍ ഏര്‍പ്പെടുത്തിയതോടെയാണ് അധ്യാപകര്‍ ഇന്ന് ജോലിക്കു ഹാജരായത്. ര​ജി​സ്റ്റ​റി​ല്‍ ഒ​പ്പി​ട്ട​തി​ന് ശേ​ഷം സ്റ്റാ​ഫ് റൂ​മി​ല്‍ ഇരിക്കുമ്പോഴാണ് സ്കൂളിലേക്ക് 12ഓ​ളം സ​മ​ര​ക്കാ​രെ​ത്തി​യ​ത്.

ഉടൻ തന്നെ ഇ​വ​ര്‍ അ​സ​ഭ്യം പറയാൻ ആരംഭിച്ചുവെന്നാണ് അ​ധ്യാ​പ​ക​ര്‍ പ​റ​യുന്നത്. തു​ട​ര്‍ന്നു മു​റി​യി​ല്‍നി​ന്നു പു​റ​ത്തി​റ​ങ്ങാ​ന്‍ ശ്ര​മി​ക്കവേ അ​ധ്യാ​പ​ക​രെ സ​മ​ര​ക്കാ​ര്‍ മു​റി​യി​ലിട്ട് പൂട്ടുകയായിരുന്നു.

Related Articles

Latest Articles