Sunday, May 5, 2024
spot_img

പാലക്കാട് ഫർണീച്ചർ സ്ഥാപനത്തിൽ വൻ തീപിടിത്തം ;കത്തിയമർന്നത് കൊല്ലങ്കോട് അഞ്ജലി തടി-ഫർണ്ണീച്ചർ ഷോറൂം

പാലക്കാട് : കൊല്ലങ്കോട് ഫർണീച്ചർ സ്ഥാപനത്തിന് തീപ്പിടിച്ചു. കൊല്ലങ്കോട് അഞ്ജലി തടി-ഫർണ്ണീച്ചർ സ്ഥാപനത്തിനാണ് തീപ്പിടിച്ചു . പുലർച്ചെ ഒരു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. പിന്നീട് തീ ആളിപ്പടരുകയായിരുന്നു.വൻ തുകയുടെ നഷ്ടം വന്നുവെന്നാണ് പ്രാഥമിക നിഗമനം.

ഫയർഫോഴ്സിന്റെ പാലക്കാട്, ചിറ്റൂർ, ആലത്തൂർ, വടക്കഞ്ചേരി, തൃശ്ശൂർ എന്നിങ്ങനെ പല യുണിറ്റുകളിൽ നിന്നുള്ള ഫയർഫോഴ് സംഘം എത്തിയാണ് തീ അണച്ചത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Articles

Latest Articles