Thursday, October 1, 2026

വിദേശ പൗരന്‍ വാങ്ങിയ മദ്യം റോഡില്‍ ഒഴിപ്പിച്ച് കളഞ്ഞ് കേരള പോലീസ്; സംഭവം കോവളത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് വിദേശി വാങ്ങിയ മദ്യം പോലീസ് റോഡില്‍ ഒഴിപ്പിച്ചു കളഞ്ഞു. ഡച്ച് പൗരന്‍ ബെവ്‌കോയില്‍ നിന്ന് വാങ്ങിയ മദ്യമാണ് റോഡില്‍ ഒഴിച്ചു കളഞ്ഞത്.

ഇന്ന്(വെള്ളിയാഴ്ച) വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കോവളത്തെത്തിയ വിദേശ പൗരന്‍ മദ്യം വാങ്ങിയ ശേഷം താമസസ്ഥലത്തേക്ക് പോകുകയായിരുന്നു. വഴിയരികില്‍ ചെക്കിങ്ങിനിടെ പൊലീസ് വിദേശിയുടെ ബാഗ് പരിശോധിച്ചു.

തുടർന്ന് ബാഗില്‍ നിന്ന് മദ്യക്കുപ്പി കണ്ടെടുത്തതോടെ പോലീസ് ബില്‍ ചോദിച്ചു. ബില്‍ കൈവശമില്ലെന്നും ബെവ്‌കോയില്‍ നിന്ന് വാങ്ങിയ മദ്യമാണെന്നും പറഞ്ഞതോടെ പോലീസ് ഉദ്യോഗസ്ഥന്‍ മദ്യം ഒഴിച്ചുകളയാന്‍ ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് മദ്യം കുപ്പിയില്‍ നിന്ന് ഒഴിച്ചുകളഞ്ഞ ശേഷം പ്ലാസ്റ്റിക് കുപ്പി കളയാതെ വിദേശി ബാഗില്‍ തന്നെ സൂക്ഷിച്ചു. പരിസ്ഥിതിക്ക് ദോഷം വരുന്ന ഒന്നും താന്‍ ചെയ്യില്ലെന്നായിരുന്നു വിദേശ പൗരന്റെ മറുപടി.

എന്നാൽ ഇതിനിടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആളുകള്‍ പകര്‍ത്തുന്നത് കണ്ട പോലീസുകാരന്‍, ബില്‍ കാണിച്ചാല്‍ മദ്യം കൊണ്ടുപോകാം എന്നും പറഞ്ഞു.

Related Articles

Latest Articles