Monday, September 28, 2026

തെന്നിന്ത്യന്‍ സിനിമാതാരം വിജയകാന്തിന് കൊവിഡ്

ചെന്നൈ : പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു. ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടി നേതാവ് കൂടിയായ വിജയകാന്തിനെ ഇന്നലെ രാത്രിയാണ് ചെന്നൈയിലെ മനപാക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് താരം ആശുപത്രിയിൽ ചികിത്സതേടിയത്. ഇതിനോടൊപ്പം കോവിഡ് പരിശോധനയും നടത്തുകയായിരുന്നു.എന്നാൽ, ആശുപത്രി വൃത്തങ്ങൾ കോവിഡ് ബാധ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല. അതേസമയം വിജയകാന്തിന്റെ ആരോഗ്യത്തിനു വേണ്ടി ആരാധകർ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles