കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ശക്തമായി മഴ തുടരുകയാണ്. പുലർച്ചെ മലയോര മേഖലയിൽ ശക്തമായി വീശിയ കാറ്റിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് ഫയർഫോഴ്സ് മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ചേന്ദമംഗല്ലൂർ പുൽപറമ്പിലെ വീടുകളിൽ വെള്ളം കയറി.
മാവൂർ പഞ്ചായത്തിലെ വീടുകളിലും വെള്ളം കയറി. വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റി. ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കക്കയം ഡാമിന്‍റെ രണ്ട് ഷട്ടറുകൾ ഉയർത്തിയ നിലയിൽ തന്നെയാണ്.
ഡാം സൈറ്റിൽ മണ്ണിടിച്ചിലിന് സാധ്യത ഉള്ളതിനാൽ വിനോദ സഞ്ചാരികൾ വിലക്ക് ഏർപ്പെടുത്തി. പയ്യാനക്കൽ , ചാമുണ്ടി വളപ്പ് മേഖലയിൽ കടലാക്രമണം ഉണ്ട്. ഇതേ തുടർന്ന് തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് റവന്യൂ അധികൃതർ മുന്നറിയിപ്പ് നൽകി.

