Monday, May 6, 2024
spot_img

കോഴിക്കോട്ട് വഴിയരികിൽ ഒരു മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മ ഫാത്തിമ കസ്റ്റഡിയില്‍

കോഴിക്കോട്: രാമനാട്ടുകരയിൽ മൂന്നു മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശിനിയായ ഫാത്തിമയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ ഭർത്താവ് ഇവരെ ഉപേക്ഷിച്ച് പോയി അതിനാൽ കുഞ്ഞ് ബാധ്യത ആവുമെന്ന് കരുതിയെന്ന് ഫാത്തിമ പോലീസിനോട് പറഞ്ഞു.

നീലിത്തോട് പാലത്തിൻ്റെ സമീപം ആണ് ഒരു മാസത്തിൽ താഴെ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ കണ്ടെത്തിയത്. പുലർച്ചെ അഞ്ചുമണിക്ക് പണിക്കിറങ്ങിയഅന്യസംസ്ഥാന തൊഴിലാളികളാണ് പിഞ്ചുകുഞ്ഞിനെ ആദ്യം കണ്ടത്.

തുടർന്ന് സമീപവാസികളെയും പോലീസിനെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫറോക്ക് പോലീസ് കുഞ്ഞിനെ ആദ്യം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും പരിചരണത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ ആദ്യം കണ്ട ഇതര സംസ്ഥാന തൊഴിലാളികളുടെ മൊഴി രേഖപ്പെടുത്തി.

Related Articles

Latest Articles