Friday, May 17, 2024
spot_img

കോഴിക്കോട് മയക്കുമരുന്ന് വേട്ട; എംഡിഎംഎ, ഹാഷിഷ് ഓയിൽ പിടികൂടി, ഷാക്കിർ നൈജൽ എന്നിവർ അറസ്റ്റിൽ

കോഴിക്കോട്: മയക്കുമരുന്ന് വേട്ട. രണ്ട് യുവാക്കളെ പോലീസ് പിടികൂടി. രണ്ട് കേസുകളിലായി ചെറുവണ്ണൂർ വില്ലേജിൽ നല്ലളം ദേശത്ത് തെക്കേ പാടം സി.കെ.ഹൗസിൽ ഷാക്കിർ(29)പുതിയങ്ങാടി വില്ലേജിൽ പുത്തൂർ ദേശത്ത് ഗിൽഗാൻ ഹൗസിൽ നൈജൽ റികസ്(29)എന്നിവരാണ് പിടിയിലായത്.

കോഴിക്കോട് നഗരത്തിൽ ചില്ലറ വില്പനക്കായി എം.ഡി.എം.എ എത്തിച്ചുകൊടുക്കുന്ന ഷാക്കിറിനെ കൊളത്തറയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്നും രണ്ട് ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഇയാളെ കോഴിക്കോട് ജെഎഫ്സി കോടതി അഞ്ചിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കോഴിക്കോട് നഗരത്തിൽ 70 ഗ്രാം ഹാഷിഷുമായിട്ടാണ് നൈജൽ പിടിയിലായത്. ഇയാൾ വില്പനക്കായി ഉപയോഗിച്ചിരുന്ന ബുള്ളറ്റും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ജെഎഫ്സി കോടതി(3) മുമ്പാക ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Latest Articles