Sunday, January 4, 2026

കൊടുവള്ളിയിൽ വീണ്ടും ലഹരിമരുന്ന് വേട്ട; രണ്ടുപേരെ അറസ്റ്റ് ചെയ്ത് പോലീസ്

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ വീണ്ടും ലഹരി വേട്ട. 250 മില്ലിഗ്രാം ഹാഷീഷ് ഓയിലും 30 മില്ലിഗ്രാം എംഡിഎംഎയുമായി വന്ന രണ്ടുപേരെ അറസ്റ്റ് ചെയ്ത് പോലീസ്.
വാവാട് വരലാട്ട് മുഹമ്മദ് ഡാനിഷ് (26), കൊടുവള്ളി കുണ്ടച്ചാലിൽ മുഹമ്മദ് ഷമീം(25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊടുവള്ളിയിൽ വാഹന പരിശോധനയ്ക്കിടെ നെല്ലാങ്കണ്ടിയിൽ വച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം മുഹമ്മദ് ഡാനിഷ് പോക്‌സോ കേസിലും പിടിച്ചുപറി കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles

Latest Articles