Monday, April 29, 2024
spot_img

കോഴിക്കോട് പോക്സോ കേസ് പ്രതിയുടെ വീടിന് തീയിട്ടു; സംഭവം അർദ്ധരാത്രിയിൽ, ആളപായമില്ല

കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയുടെ വീടിന് തീ വെച്ചു. അർദ്ധരാത്രിയോടെയാണ് സംഭവം. അയനിക്കാട് സ്വദേശി മജീദിന്‍റെ വീടിനാണ് തീയിട്ടത്. ഇന്നലെ നാട്ടുകാർ ചേർന്നാണ് പോക്സോ കേസില്‍ പ്രതിയായ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിൽ പോക്സോ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിലായി. മേത്തല കണ്ടംകുളം മദ്രസാദ്ധ്യാപകനായ അഴീക്കോട് സ്വദേശി പഴുപ്പറമ്പിൽ നാസിമുദ്ദീനെയാണ് കൊടുങ്ങല്ലൂർ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പിഡീപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.

അറസ്റ്റ് നടന്നത് കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മദ്രസയിൽ വച്ചായിരുന്നു കുട്ടിയെ പീ‍ഡിപ്പിക്കാൻ ശ്രമിച്ചത്. പഠനത്തിനെത്തിയപ്പോഴായിരുന്നു സംഭവമെന്ന് കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്.

Related Articles

Latest Articles