Monday, September 21, 2026

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ്സുകൾ കൂട്ടിയിച്ചു; ഡ്രൈവറുൾപ്പെടെ നിരവധി പേർക്ക് പരിക്ക്

മണ്ണന്തല: കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു. മരുതൂരില്‍ വച്ചാണ് ബസ്സുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്.

അപകടത്തിൽ ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരുക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പോയ ബസും പുനലൂരിൽ നിന്നു വന്ന ബസുമാണ് കൂട്ടിയിടിച്ചത്.

പരുക്കേറ്റവരെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Latest Articles