Thursday, May 2, 2024
spot_img

കണ്ണൂരില്‍ കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി ആറ് പേർക്ക് പരിക്ക്;ബസിന്‍റെ വാതിൽ പൊളിച്ചാണ് യാത്രക്കാരെ പുറത്ത് എത്തിച്ചത്

കണ്ണൂർ:നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി ആറ് പേർക്ക് പരിക്ക്.ഇന്ന് പുലർച്ചെ നാലരയോടെ തലശ്ശേരി ജനറല്‍ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. കെഎസ്ആർടിസി ബസ് റോഡിലെ ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട ശേഷം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

കോട്ടയത്ത് നിന്ന് കാസർകോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തില്‍ പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ല.

നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് കെഎസ്ആർടിസി ബസിന്‍റെ വാതിൽ പൊളിച്ചാണ് യാത്രക്കാരെ എല്ലാം പുറത്ത് എത്തിച്ചത്. അപകടം നടന്നപ്പോൾ അമ്പതോളം യാത്രക്കാരാണ് കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്നത്.

Related Articles

Latest Articles