Monday, May 6, 2024
spot_img

കാസർഗോഡ് കെഎസ്ആർടിസി കണ്ടക്ടർക്ക് സ്വകാര്യ ബസ് ജീവനക്കാരന്റെ ക്രൂര മർദ്ദനം; ആക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; മർദ്ദനത്തിലേക്ക് നയിച്ചത് ബസ് സമയക്രമവുമായി ബന്ധപ്പെട്ട തർക്കം

കാസർഗോഡ്: കെഎസ്ആർടിസി ബസ് കണ്ടക്ടറെ സ്വകാര്യ ബസ് ജീവനക്കാരൻ ക്രൂരമായി മർദ്ദിച്ചു. കാസർഗോഡ് അഞ്ചാം മൈലിലാണ് സംഭവം നടന്നത്. ബന്തടുക്ക – കാസർഗോഡ് റൂട്ടിലോടുന്ന ബസിലെ കണ്ടക്‌ടർ ലിബിൻ വർഗീസിനാണ് മർദ്ദനമേറ്റത്.

ഇന്ന് രാവിലെ ബസ് സമയക്രമവുമായി ബന്ധപ്പെട്ട തർക്കമാണ് വാക്കുതർക്കത്തിലും തുടർന്ന് മർദ്ദനത്തിലും കലാശിച്ചത്. സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാർ ബേഡകം പൊലീസിൽ പരാതി നൽകി. കെഎസ്ആർടിസി കണ്ടക്ടറെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു.

Related Articles

Latest Articles