Sunday, May 5, 2024
spot_img

പാലക്കാട്ട് യുവാവ് കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ചു; പന്നിക്കെണിയെന്ന് നിഗമനം, നാട്ടുകാരൻ കീഴടങ്ങി

പാലക്കാട്: പാലക്കാട്ട് എലപ്പുള്ളിയിൽ യുവാവിനെ കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുന്നുകാട് മേച്ചിൽ പാടം വിനീത് (28) ആണ് മരിച്ചത്. പന്നിക്ക് വെച്ച കെണിയിൽ നിന്നും ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.

കൃഷിയിടത്തിൽ കെണിവച്ച നാട്ടുകാരൻ ദേവസഹായം കസബ പോലിസ് സ്റ്റേഷനിൽ കീഴടങ്ങി. രാവിലെ പറമ്പിൽ കെണി പരിശോധിക്കാൻ എത്തിയപ്പോഴാണ് ഒരാൾ മരിച്ച് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇയാൾ പോലീസിൽ വിവരമറിയിക്കുകയും കീഴടങ്ങുകയുമായിരുന്നു.

ഇന്നലെ മുണ്ടൂരിൽ കെണിയിലെ ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തിൽ മൂന്നു പേർ പിടിയിലായി. പ്രദേശവാസികളും സഹോദരങ്ങളുമായ അജീഷ്, അജിത്, സുജിത് എന്നിവരാണ് പിടിയിലായത്. പന്നിയെ കുടുക്കാൻ ഇവർ വച്ച കെണിയിൽപ്പെട്ട് കാട്ടാന ചരിയുകയായിരുന്നു. വൈദ്യുത കെണിയിൽ കുടുങ്ങി പിടിയാന ചരിഞ്ഞതോടെ നാട്ടിൽ നിന്ന് പ്രതികൾ മുങ്ങിയിരുന്നു. നേരത്തെയും വന്യമൃഗങ്ങളെ പിടിക്കാൻ കെണി വച്ചിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചു.

Related Articles

Latest Articles