Thursday, September 24, 2026

കെഎസ്ആർടിസി ടെർമിനലിന്റെ ബലക്ഷയം ഭയാനകമെന്ന് മദ്രാസ് ഐഐടി ;ഗതാഗത മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു

കോഴിക്കോട് : മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിന് ബലക്ഷയമെന്ന് മദ്രാസ് ഐഐടിയുടെ റിപ്പോർട്ട്. ഭയാനകമായ ബലക്ഷയമാണ് കെഎസ്ആർടിസി ടെർമിനലിന് സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. ഇത് ബലപ്പെടുത്താനായി 30 കോടി രൂപ ആവശ്യമാണ്. ആർക്കിടെക്റ്റിൽ നിന്ന് പിഴ ഈടാക്കി കേസുമായി മുന്നോട്ട് പോകാൻ ശുപാർശ നൽകിയിട്ടുണ്ട്.

2015 ലാണ് കെഎസ്ആർടിസി ടെർമിനലിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 75 കോടിയാണ് ഇതിനായി ചെലവിട്ടത്. മദ്രാസ് ഐഐടി കണ്ടെത്തിയ പോരായ്മകൾ വിജിലൻസ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. എങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles