Saturday, May 4, 2024
spot_img

രണ്ടും കൽപ്പിച്ച് ജലീൽ!!! പിണറായിയ്‌ക്കെതിരെയുള്ള ആദ്യ ഒളിയമ്പ് ഉടൻ ? | KT JALEEL

മുസ്ലിംലീഗിന്റെ സംസ്ഥാനത്തൊട്ടുക്കുമുള്ള കമ്മിറ്റികളുടെ പേരിൽ അക്കൗണ്ട് ഉണ്ടെന്ന് കെ.ടി. ജലീൽ പറയുന്നു. വ്യക്തികളുടെ പേരല്ല, മറിച്ച് പ്രസിഡന്റ്, സെക്രട്ടറി എന്നിങ്ങനെയാണ് ചേർത്തിരിക്കുന്നത്. ബാങ്കിലെ അക്കൗണ്ടുകളിൽ പലതും ഡിലീറ്റ് ചെയ്തു.

ബാങ്കിന്റെ സോഫ്റ്റ്‌വേർ കമ്പനിയോട് ആദായനികുതിവകുപ്പ് വിശദീകരണം ചോദിച്ചിട്ടുണ്ട് -ചന്ദ്രിക കള്ളപ്പണക്കേസിൽ ഇ.ഡി.യുടെ മുന്നിൽ ഹാജരായശേഷം ജലീൽ പറഞ്ഞു. ചന്ദ്രകയിലെ വിവാദത്തിനൊപ്പം എആർ നഗറും ചർച്ചയാക്കുകയാണ് ജലീൽ. ഈ സാഹചര്യത്തിലാണ് ജലീലിനെ എങ്ങനെ രാഷ്ട്രീയമായി കൈകാര്യം ചെയ്യണമെന്ന ചർച്ച സിപിഎം ഉന്നയിക്കുന്നത്. എ.ആർ. നഗർ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ഇ.ഡി. അന്വേഷണം വേണമെന്ന് താൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല.

സഹകരണബാങ്കുകളിൽ ഇ.ഡി. അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടില്ല. സംഭവത്തിൽ സർക്കാർ നടപടികൾ എടുക്കാത്തതെന്തെന്ന ചോദ്യത്തിന് നടപടിവരുമെന്നും വിജിലൻസ് അന്വേഷണം വേണോ എന്ന കാര്യത്തിലൊക്കെ തീരുമാനമാകാൻ സംസ്ഥാന സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും ജലീൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ വിഷയം നിരന്തരം ആരോപണങ്ങളിൽ നിർത്തുന്നത് സിപിഎമ്മിന് അംഗീകരിക്കാൻ കഴിയില്ല.

Related Articles

Latest Articles