Monday, May 6, 2024
spot_img

50 ലക്ഷം ദേശീയ പതാകകൾ; 20 രൂപ മുതൽ 120 രൂപ വരെ വില ; കോടികൾ വരുമാനം നേടാൻ കുടുബശ്രീ

തിരുവനന്തപുരം: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി 50 ലക്ഷം ദേശീയ പതാകകൾ നിർമ്മിക്കാൻ കുടുംബശ്രീ. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് 2022 ഓഗസ്റ്റ് 13 മുതൽ 15 വരെ സംസ്ഥാനത്തെ എല്ലാ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തും. ഇതിനാവശ്യമായ ദേശീയ പതാകകൾ ആണ് കുടുംബശ്രീ നിർമ്മിച്ച് നൽകുക.

സംസ്ഥാനത്ത് കുടുംബശ്രീയുടെ തയ്യൽ യൂണിറ്റുകളിൽ പതാക നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ കീഴിലുള്ള 700ഓളം തയ്യൽ യൂണിറ്റുകളിൽ 4000-ത്തോളം കുടുംബശ്രീ അംഗങ്ങളാണ് പതാക നിർമ്മിക്കുന്നത്. 28 ലക്ഷം പതാകകൾ നിർമിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഇതുവരെ പൂർത്തിയായി.

ദേശീയ പതാകയുടെ അളവായ 3:2 എന്ന അനുപാതത്തിലാണ് കുടുംബശ്രീ അംഗങ്ങൾ പതാക നിർമ്മിക്കുന്നത്. ഏഴ് വ്യത്യസ്ത വലിപ്പത്തിലാണ് ദേശീയ പതാകകൾ നിർമ്മിച്ചിരിക്കുന്നത്. 20 രൂപ മുതൽ 120 രൂപ വരെയാണ് പതാകയുടെ വില. ഇതിലൂടെ ഒരു കോടിയിലേറെ വരുമാനം കുടുബശ്രീക്ക് നേടാനാകും.

Related Articles

Latest Articles