Monday, April 29, 2024
spot_img

കെ വി തോമസ് ഇന്ന് സിപിഎം പാ‍ർട്ടി കോൺഗ്രസ് സെമിനാറിൽ; വേദി പങ്കിടുന്നത് പിണറായിക്കും സ്റ്റാലിനുമൊപ്പം, അച്ചടക്കനടപടിക്കൊരുങ്ങി കോൺഗ്രസ്

കണ്ണൂർ: കെ വി തോമസ് ഇന്ന് സിപിഎം പാ‍ർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമൊപ്പമാണ് കെ.വി. തോമസ് വേദി പങ്കിടുന്നത്. ‘കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം’ എന്നതാണ് സെമിനാറിൽ വിഷയം.

അതേസമയം, എഐസിസി നിർദ്ദേശം തള്ളി സെമിനാറിൽ പങ്കെടുക്കുന്ന കെ.വി. തോമസിനെതിരെ, കോൺഗ്രസിന്‍റെ അച്ചടക്കനടപടിയും ഉണ്ടാകും. നിലവിൽ കെ വി തോമസിനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന പൊതുവികാരമാണ് എഐസിസിയിൽ ഉയർന്നിട്ടുള്ളത്.

ഇന്നലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ കെ വി തോമസിന് വൻ സ്വീകരണമാണ് സിപിഎം ഒരുക്കിയിരുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും പാർട്ടി പ്രവർത്തകരും നേരിട്ടെത്തി കെ വി തോമസിനെ സ്വീകരിച്ചു. അതേസമയം, തനിക്ക് പറയാനുള്ളതെല്ലാം പാർട്ടി സമ്മേളനത്തിന്റെ ഭാഗമായ സെമിനാറിൽ താൻ പറയുമെന്ന് കെ വി തോമസ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles