Wednesday, May 15, 2024
spot_img

അയോദ്ധ്യ ശ്രീരാമക്ഷേത്രം ഭക്തർക്ക് തുറന്നുകൊടുത്തതിന് പിന്നാലെ ലാൽ കൃഷ്‌ണ അദ്വാനിക്ക് ഭാരത രത്ന! അതിയായ സന്തോഷം പങ്കുവച്ച് നരേന്ദ്രമോദി; സുതാര്യതയ്ക്കും സമഗ്രതയ്ക്കും വേണ്ടിയുള്ള അചഞ്ചലമായ പ്രതിബദ്ധതയാൽ അടയാളപ്പെടുത്തിയതാണ് പതിറ്റാണ്ടുകൾ നീണ്ട അദ്ദേഹത്തിന്റെ പൊതുജീവിതമെന്ന് കുറിപ്പ്

ദില്ലി: അയോദ്ധ്യ ശ്രീരാമക്ഷേത്രം യാഥാർഥ്യമായതിന് പിന്നാലെ മുതിർന്ന ബിജെപി നേതാവും ഭാരതത്തിന്റെ മുൻ ഉപപ്രധാനമന്ത്രിയുമായ ലാൽ കൃഷ്‌ണ അദ്വാനിക്ക് ഭാരത രത്ന. അദ്ദേഹത്തിന് പരമോന്നത സിവിലിയൻ ബഹുമതി നൽകിയതിൽ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
സുതാര്യതയ്ക്കും സമഗ്രതയ്ക്കും വേണ്ടിയുള്ള അചഞ്ചലമായ പ്രതിബദ്ധതയാൽ അടയാളപ്പെടുത്തിയതാണ് പതിറ്റാണ്ടുകൾ നീണ്ട അദ്ദേഹത്തിന്റെ പൊതുജീവിതം. എന്നും രാഷ്ട്രീയത്തിൽ ധാർമ്മികത ഉയർത്തിപ്പിടിച്ച നേതാവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ദേശീയ ഐക്യത്തിനും സാംസ്കാരിക പുനരുജ്ജീവനത്തിനും വേണ്ടി അദ്ദേഹം സമാനതകളില്ലാത്ത ശ്രമങ്ങൾ നടത്തി. അദ്ദേഹത്തിന് ഭാരതരത്‌നം നൽകിയത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ നിമിഷമാണ്. അദ്ദേഹവുമായി ഇടപഴകാനും അദ്ദേഹത്തിൽ നിന്ന് പഠിക്കാനും എണ്ണമറ്റ അവസരങ്ങൾ ലഭിച്ചുവെന്നത് ഞാൻ എപ്പോഴും എൻ്റെ ഭാഗ്യമായി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീ എൽ കെ അദ്വാനി ജിക്ക് ഭാരതരത്‌നം നൽകപ്പെടുമെന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ ബഹുമതി ലഭിച്ചതിൽ ഞാനും അദ്ദേഹത്തോട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളായ, ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ സ്മരണീയമാണ്. താഴേത്തട്ടിൽ പ്രവർത്തിച്ചു തുടങ്ങി നമ്മുടെ ഉപപ്രധാനമന്ത്രി എന്ന നിലയിൽ രാഷ്ട്രത്തെ സേവിക്കുന്നത് വരെയുള്ള ജീവിതമാണ് അദ്ദേഹത്തിൻ്റേത്. നമ്മുടെ ആഭ്യന്തര മന്ത്രി, ഐ ആൻഡ് ബി മന്ത്രി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിൻ്റെ പാർലമെൻ്ററി ഇടപെടലുകൾ എല്ലായ്പ്പോഴും മാതൃകാപരവും സമ്പന്നമായ ഉൾക്കാഴ്ചകളാൽ നിറഞ്ഞതുമാണ്- പ്രധാനമന്ത്രി പറഞ്ഞു

രാമക്ഷേത്രത്തിനായി പ്രശസ്തമായ രഥയാത്ര അടക്കമുള്ള പോരാട്ടങ്ങൾ നടത്തിയ നേതാവാണ് അദ്വാനി. പാർലമെന്റിൽഎംപിമാർ എന്ന നിലയിൽ നിന്ന് ഭരണത്തിലേയ്ക്ക് പാർട്ടിയെ എത്തിച്ച നേതാക്കന്മാരിൽ പ്രമുഖനാണ് അദ്വാനി. രാജ്യത്തിൻറെ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്നു അദ്ദേഹം. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് തൊട്ടുപിന്നാലെ അദ്വാനിക്ക് ഭാരതരത്ന നൽകിയതിൽ പാർട്ടി വൃത്തങ്ങൾ വലിയ ആഘോഷത്തിലാണ്.

Related Articles

Latest Articles