Thursday, May 16, 2024
spot_img

അധികാരികൾക്ക് കണ്ണ് തുറക്കാൻ അഞ്ച് വയസുകാരി കൊല്ലപ്പെടേണ്ടി വന്നു…! അന്യ സംസ്ഥാന തൊഴിലാളികൾക്ക് പുതിയ നിയമം കൊണ്ടുവരുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം:അധികാരികൾക്ക് കണ്ണ് തുറക്കാൻ അഞ്ച് വയസുകാരി കൊല്ലപ്പെടേണ്ടി വന്നു. അന്യ സംസ്ഥാന തൊഴിലാളികൾക്ക് പുതിയ നിയമം കൊണ്ടുവരുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ‘അതിഥി’എന്ന വിശേഷണം ചേർത്ത് നാഴികയ്ക്ക് നാല്പത് വട്ടം അധികാരികൾ ഛർദ്ദിക്കുമ്പോഴും യാതൊരു നിയന്ത്രണവും അവർക്ക് ഏർപ്പെടുത്തിയിരുന്നില്ല. സ്വന്തം നാട്ടിലെ പെൺമക്കളെ പിച്ചിച്ചീന്തുമ്പോഴും, അവരെ ലഹരിക്ക് അടിമയാക്കുമ്പോഴും,മറ്റ് ലൈംഗിക ആവശ്യങ്ങൾക്കായി അവരെ ഉപയോഗിക്കുമ്പോഴും കേരളവും അധികാരികളും നോക്കുകുത്തികളായി നിൽക്കുക മാത്രമാണ് ചെയ്തത്. സ്വന്തം കുഞ്ഞിനാണ് ഈ ഗതി വന്നതെങ്കിൽ അധികാരികൾ നോക്കുകുത്തികളാകുമോ എന്ന ചോദ്യം ജനങ്ങൾക്കിടയിൽ ഉയർന്നതോടെ സർക്കാരിന്റെ അതിഥികൾക്ക് പുതിയ നിയമം കൊണ്ടുവരുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. മെച്ചപ്പെട്ട തൊഴിലും ജീവിത സാഹചര്യവും തേടി കേരളത്തിലേക്ക് എത്തുന്ന സർക്കാരിന്റെ അതിഥികൾ ചെയ്ത് കൂട്ടുന്ന ക്രൂരതകൾ ചെറുതല്ല.

ഇപ്പോഴാണ് സർക്കാർ അതിനായി കണ്ണ് തുറക്കുന്നത്. തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാര്‍ക്ക് ലൈസന്‍സും തൊഴിലാളികള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കുമെന്നാണ് വി ശിവൻകുട്ടി അറിയിച്ചിരിക്കുന്നത് . ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിനായി തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചതായും ‘അതിഥി ആപ്പ്’ അടുത്തമാസം തന്നെ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Latest Articles