Monday, January 12, 2026

കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം; 5 തൊഴിലാളികളെ രക്ഷപെടുത്തി; അപകടത്തിൽപെട്ടത് അന്യസംസ്ഥാന തൊഴിലാളികൾ

കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് അപകടം. കളമശ്ശേരി (kalamassery) മെഡിക്കൽ കോളേജ് ഇലക്ട്രോണിക് സിറ്റിയിലാണ് അപകടം. ഏഴ് പേരാണ് അപകടത്തിൽ പെട്ടത്. 5 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അപകടത്തില്‍പ്പെട്ട 7 പേരും അന്യസംസ്ഥാന തൊഴിലാളികളാണ്.

നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്. അതിഥി തൊഴിലാളികളാണ് അപകടത്തിൽപ്പെട്ട എല്ലാവരും. അഞ്ച് പേർ കുഴിക്കുള്ളിൽ കുടുങ്ങിയെന്നായിരുന്നു പ്രാഥമിക വിവരം.

Related Articles

Latest Articles