Friday, October 9, 2026

ചേര്‍ത്തല – വാളയാര്‍ ദേശീയപാതയില്‍ ലെയ്ന്‍ ട്രാഫിക് നടപ്പാക്കും;മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
ഡിജിപി

തിരുവനന്തപുരം:ചേര്‍ത്തല – വാളയാര്‍ ദേശീയപാതയില്‍ ലെയ്ന്‍ ട്രാഫിക് സംവിധാനം നടപ്പാക്കും.ഇതിനു
ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഉത്തരവ് പുറത്തിറക്കി.

ലെയ്ന്‍ ട്രാഫിക് സംവിധാനത്തെ കുറിച്ച് പഠിക്കാന്‍ ചേര്‍ന്ന നിയമസഭയുടെ പെറ്റീഷന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.ലെയ്ന്‍ ട്രാഫിക് സംവിധാനം കര്‍ശനമായി പാലിക്കേണ്ടതിന്‍റെ ആവശ്യകത ചെക്പോസ്റ്റുകളിലും ടോള്‍ബൂത്തുകളിലും വെച്ച് ട്രക്ക് ഉള്‍പ്പെടെയുളള ഹെവി വാഹന ഡ്രൈവര്‍മാരെ ബോധ്യപ്പെടുത്താന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാരും നടപടി സ്വീകരിക്കണം. ലെയ്ന്‍ ട്രാഫിക് സംവിധാനത്തിന്‍റെ പ്രായോഗികതയും ആവശ്യകതയും യാത്രക്കാരെയും ഡ്രൈവര്‍മാരെയും ബോധ്യപ്പെടുത്താനായി ക്യാമ്പയിന്‍ ആരംഭിക്കും.

Related Articles

Latest Articles