കുപ്രസിദ്ധ ലഷ്‌കർ-ഇ-തൊയ്ബ ഭീകരനും റിക്രൂട്ടറുമായ അബ്ദുല്ല ഷഹീൻ പാക്കിസ്ഥാനിലെ കസൂരിൽ ദുരൂഹമായ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു ‘അജ്ഞാത’ വാഹനം ഷഹീനെ ഇടിച്ചതായാണ് വിവരം , അപകടത്തെ തുടർന്ന് അബ്ദുല്ല ഷഹീൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അജ്ഞാതൻ വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് പറയുന്നത്
ലഷ്‌കർ-ഇ-ത്വയ്ബയുടെ മുൻനിര പരിശീലകനായിരുന്നു അബ്ദുല്ല ഷഹീൻ . ഭീകരസംഘത്തിൽ ജിഹാദി ഗുരു എന്നാണ് അബ്ദുല്ല ഷഹീൻ അറിയപ്പെട്ടിരുന്നത് . ഇന്ത്യയിൽ നടന്ന പന്ത്രണ്ടോളം ഭീകരാക്രമണങ്ങളിൽ അബ്ദുല്ല ഷഹീന് പങ്കുണ്ടെന്നാണ് സൂചന . അബ്ദുല്ല ഷഹീന്റെ മൃതദേഹത്തിന്റെ ചിത്രങ്ങളും പാകിസ്താൻ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഈ മാസം ആദ്യം നടത്തിയ വെടിവയ്പ്പിൽ മറ്റൊരു ലഷ്‌കർ ഇ ടി ഭീകരനും റിക്രൂട്ടറുമായ ഹബീബുള്ള കൊല്ലപ്പെട്ടിരുന്നു. ഈ വർഷം ആദ്യം കറാച്ചിയിൽ വെടിയേറ്റ് കൊല്ലപ്പെട്ട ലഷ്‌കർ ഇ ടി സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി അദ്‌നാൻ അഹമ്മദിന്റെ കൊലപാതകം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് അബ്ദുല്ല ഷഹീൻ കൊല്ലപ്പെടുന്നത് ,
ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഷഹീന്റെ കൊലപാതക വാർത്ത വരുന്നത്

