covid virus
ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,850 പേര്‍ക്ക് കൂടി കോവിഡ് (Covid Updates In India) സ്ഥിരീകരിച്ചു. ഇതോടെ 1,36,308, പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. ഇത് ആകെ രോഗികളില്‍ 0.40 ശതമാനമാണ്. കഴിഞ്ഞ 274 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 3.38 കോടി ആളുകള്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടി. 555 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,63,245 ആയി.
3,44,26,036 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ രാജ്യത്തിനാശ്വാസമായി കോവിഡ് വാക്‌സിനേഷന്‍ 111 കോടി പിന്നിട്ടു. 24 മണിക്കൂറിനിടയില്‍ 15.22 ലക്ഷം പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 37.77 ലക്ഷം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം കേരളത്തില്‍ ഇന്നലെ 6674 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1088, തിരുവനന്തപുരം 967, തൃശൂര്‍ 727, കോഴിക്കോട് 620, കൊല്ലം 599, കോട്ടയം 477, കണ്ണൂര്‍ 397, ഇടുക്കി 357, പത്തനംതിട്ട 346, പാലക്കാട് 260, വയനാട് 247, ആലപ്പുഴ 233, കാസര്‍ഗോഡ് 178, മലപ്പുറം 178 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ നിരക്ക്.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…