Wednesday, September 23, 2026

രാജ്യത്ത് 12,516 പേർക്ക് കൂടി കോവിഡ്; 501 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു തന്നെ

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 12,516 പേർക്ക് കൂടി കോവിഡ് (Covid) രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,44,14,186 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം വ്യാഴാഴ്ച രേഖപ്പെടുത്തിയ കൊവിഡ് കണക്കില്‍ നിന്ന് 4.3 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്.

നിലവില്‍ 1,37,416 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിലെ രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.07 ശതമാനമാണ്. തുടര്‍ച്ചയായ 39 ദിവസമായി രണ്ടു ശതമാനത്തില്‍ താഴെയാണ് രാജ്യത്തെ ദിനംപ്രതിയുള്ള പോസിറ്റിവിറ്റി നിരക്ക്.

അതേസമയം കേരളത്തിൽ കേരളത്തില്‍ ഇന്ന് 7224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,015 സാംപിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്‌ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Related Articles

Latest Articles