Thursday, May 16, 2024
spot_img

‘താലിബാന്‍ 100 ശതമാനവും ഒരു ശാപമാണ്’; അവരുടെ വിജയം ഇന്ത്യയില്‍ ആഘോഷിക്കുന്നത് അപകടകരമെന്നും നടൻ നസിറുദ്ദീന്‍ ഷാ; വീഡിയോ കാണാം

ദില്ലി:∙അഫ്ഗാനിസ്ഥാനിലെ താലിബാന്റെ വിജയം ഇന്ത്യയില്‍ ആഘോഷിക്കുന്നതിനെ അപലപിച്ച് മുതിര്‍ന്ന ബോളിവുഡ് താരം നസിറുദ്ദീന്‍ ഷാ. താലിബാന്റെ വിജയം ഇന്ത്യയില്‍ ഒരു വിഭാഗം ആഘോഷിക്കുന്നത് അപകടകരമാണെന്നു ഷാ വ്യക്തമാക്കി.

താലിബാന്‍ 100 ശതമാനവും ഒരു ശാപമാണെന്ന കുറിപ്പോടെ സയേമ എന്ന കലാകാരിയാണ് ഷായുടെ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയിൽ, അഫ്ഗാനില്‍ താലിബാന്‍ മടങ്ങിയെത്തിയത് ലോകത്തിന് ആകെ തന്നെ ആശങ്കാജനകമാണെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയില്‍ ഒരു വിഭാഗം അത് അഘോഷിക്കുന്നതും അപകടകരമാണ്. ഇത്തരത്തില്‍ ആഘോഷം നടത്തുന്നവര്‍ നവീകരണം വേണോ അതോ പഴയ അപരിഷ്‌കൃത രീതി മതിയോ എന്ന് ചിന്തിക്കണമെന്നും നമുക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles