Monday, May 6, 2024
spot_img

വീണ്ടും ലാവലിൻ കേസ് സുപ്രീംകോടതിക്ക് മുന്നിലേക്ക് ; കേസ് മാറ്റിവച്ചത് 34 തവണ ; ഇത്തവണ എന്ത് സംഭവിക്കും ?

ദില്ലി: എസ് എന്‍ സി ലാവലിന്‍ കേസില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. കഴിഞ്ഞ തവണ സിബിഐ ആവശ്യപ്രകാരമായിരുന്നു കേസ് മാറ്റിവെച്ചത്. 2017ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 33 തവണയാണ് ലിസ്റ്റ് ചെയ്യപ്പെടുന്നത്. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജല വെെദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എൻ സി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കുന്നതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. പിണറായി വിജയൻ, മുൻ വൈദ്യുതി വകുപ്പ് സെക്രട്ടറി കെ. മോഹന ചന്ദ്രൻ, വൈദ്യുതി വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെയാണ് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

പിണറായി വിജയൻ, മുൻ വൈദ്യുതി വകുപ്പ് സെക്രട്ടറി കെ. മോഹന ചന്ദ്രൻ, വൈദ്യുതി വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് തുടങ്ങിയവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹർജി പരി​ഗണനയിലാണ്. ഒപ്പം വിചാരണ നേരിടേണ്ട വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ ഇളവ് നൽകണമെന്ന് ആവശ്യപ്പെടുന്ന ഹർജികളും സുപ്രീംകോടതിയുടെ പരി​ഗണനയിലുണ്ട്.

Related Articles

Latest Articles