Monday, October 5, 2026

രണ്ടു കിലോ ഹാഷിഷ് ഓയിലുമായി നിയമവിദ്യാർത്ഥി പിടിയിൽ; പോലീസ് പിടിയിലായത് കാക്കനാട് സ്വദേശി മുഹമ്മദ്

കൊച്ചി: സംസ്ഥാനത്ത് ഹാഷിഷ് ഓയിലുമായി (Drugs Seized) നിയമവിദ്യാർത്ഥി പിടിയിൽ. കൊച്ചിയിലാണ് സംഭവം. ന്യൂ ഇയര്‍ പാര്‍ട്ടിക്കായി വിശാഖപട്ടണത്തു നിന്നും കൊണ്ടുവന്ന രണ്ടു കിലോ ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കാക്കനാട് സ്വദേശി മുഹമ്മദിനെ ( 23) പോലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം ബെംഗളൂരുവിൽ എൽഎൽബി വിദ്യാർഥിയാണ് ഇയാൾ. ഹാഷിഷ് ഓയിൽ ബെംഗളൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന ബസില്‍ കടത്തുകയായിരുന്നു. ഇയാൾ കടത്തു സം​ഘത്തിലെ ഒരു കണ്ണി മാത്രമാണെന്നും കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നുമാണ് പോലീസ് പറയുന്നത്. ഇതിനുപിന്നാലെ സംഭവത്തിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.

Related Articles

Latest Articles