കണ്ണൂര്‍: കാസര്‍കോട്ട് കള്ളവോട്ട് നടന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ യു.ഡി.എഫിനതിരെയും കള്ളവോട്ട് ആരോപണം ഉയരുന്നു. കണ്ണൂരിലെ കല്യാശേരി മണ്ഡലത്തില്‍ മാടായി 69ാം നമ്പര്‍ ബൂത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ രണ്ട് തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. എല്‍.ഡി.എഫാണ് ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. പുതിയങ്ങാടി ജമാ അത്ത് സ്കൂളിലെ ബൂത്ത് ലീഗുകാര്‍ കൈയേറിയതായും ആരോപണമുണ്ട്.
മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് കള്ളവോട്ട് ചെയ്തതെന്നാണ് എല്‍.ഡി.എഫ് ആരോപിക്കുന്നത്. മുഹമ്മദ് ഫായിസ് എന്ന ലീഗ് പ്രവര്‍ത്തകന്‍ 70ാം നമ്പര്‍ ബൂത്തിലും ആഷിക് എന്നയാള്‍ 69ാം ബൂത്തിലും പലതവണ വോട്ട് ചെയ്തുവെന്നാണ് ആരോപണം. സംഭവത്തില്‍ ഇടതുമുന്നണി തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി.

