Monday, May 6, 2024
spot_img

കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് സംഘർഷം: സി ആർ മഹേഷ് എംഎൽഎക്കും സി ഐ ഉൾപ്പെടെ നാല് പോലീസുകാർക്കും പരുക്കേറ്റു

കൊല്ലം:ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കൊല്ലം കരുനാഗപ്പള്ളിയില്‍ സംഘര്‍ഷം. എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ സി.ആര്‍.മഹേഷ് എംഎല്‍എയ്ക്കും നാലു പോലീസുകാര്‍ക്കും പരിക്കേറ്റു.

പ്രശ്‌നരപരിഹാരത്തിനെത്തിയ എംഎല്‍എയ്ക്ക് നേരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞുവെന്ന് യുഡിഎഫ് ആരോപിച്ചു. എംഎല്‍എയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം തടയാനുള്ള ശ്രമത്തിനിടെ സി.ഐ മോഹിത് ഉള്‍പ്പടെയുള്ള നാലുപോലീസുകാര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തിലേര്‍പ്പെട്ട പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ മൂന്ന് തവണ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലാണ് കരുനാഗപ്പള്ളി നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്നത്.

കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് മറ്റു ആറിടങ്ങളിലും സംഘര്‍ഷമുണ്ടായി. മലപ്പുറം, ആറ്റിങ്ങല്‍, മാവേലിക്കര, ഇടുക്കി, പത്തനാപുരം,പാപ്പനംകോട് എന്നിവിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. മലപ്പുറത്ത് എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതോടെ പോലീസ് ലാത്തിവീശി. ശക്തമായ മഴയത്തും പാപ്പനംകോട് ജങ്ഷനില്‍ റോഡിനിരുവശത്തായി നിന്ന് മുദ്രവാക്യം വിളിച്ചും കൊടി വീശിയും ഇരുകൂട്ടരും ആവേശ തിമിര്‍പ്പിലായതോടെ പരസ് പരം പോര്‍ വിളി തുടങ്ങി ഇത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതിനിടയില്‍ ചെരുപ്പും കല്ലും കുപ്പിയും വടിയും പരസ്പരം എറിഞ്ഞതോടെ പോലീസ് ഇടപ്പെട്ട് ലാത്തി വീശി ഇരുകൂട്ടരെയും പിന്തിരിപ്പിച്ചു.

Related Articles

Latest Articles