Sunday, May 19, 2024
spot_img

നന്ദേട്ടന്റെ മാതാവ് ജെ ലീലാഭായിയുടെ സംസ്ക്കാരം ഇന്ന്; സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖർ അനുശോചിച്ചു

പന്തളം: മുതിർന്ന സംഘപ്രചാരകനും പ്രജ്ഞാപ്രവാഹ്‌ ദേശീയ സംയോജകനുമായ ജെ നന്ദകുമാറിന്റെ മാതാവ് ജെ ലീലാഭായിയുടെ സംസ്ക്കാരം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് മൂന്നുമണിക്ക് പന്തളത്തെ വീട്ടുവളപ്പിലാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക. പന്തളത്തെ ആദ്യകാല സ്വയംസേവകനും നാഷണൽ ടീച്ചേഴ്‌സ് യൂണിയനെ ഏറെക്കാലം കേരളത്തിൽ നയിച്ച ജഗന്നാഥന്റെ പത്നിയാണ് ജെ ലീലാഭായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലിരിക്കെ ഇന്നലെയാണ് അന്ത്യം സംഭവിച്ചത്.

റിട്ടയേർഡ് എൻജിനീയറും സാമൂഹിക സമരസത പത്തനംതിട്ട ജില്ലാ സംയോജകുമായ ജെ കൃഷ്ണകുമാർ മറ്റൊരു മകനാണ്. സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ ലീലാഭായിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.

Related Articles

Latest Articles