Sunday, May 5, 2024
spot_img

വ്യാജ നമ്പറുണ്ടാക്കി തലസ്ഥാനമൊന്നടങ്കം ബൈക്കിൽ ചുറ്റിക്കറങ്ങും ; കണ്ണ് തെറ്റിയാൽ മാല മോഷണം,രണ്ടുപേർ പിടിയിൽ,മോഷണത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന്

തിരുവനന്തപുരം: വ്യജ നമ്പറുണ്ടാക്കി ബൈക്കിൽ ചുറ്റിക്കറങ്ങി മാലമോഷണം നടത്തുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ.വ​ഞ്ചി​യൂ​ർ സ്വ​ദേ​ശി ബി​ജു,റി​നോ ഫ്രാ​ൻ​സി​സ് എന്നിവരാണ് പിടിയിലായത്. ശ്രീ​കാ​ര്യം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ക​ല്ലം​പ​ള്ളി, ഇ​ളം​കു​ളം, ചെ​റു​വ​യ്ക്ക​ൽ, ക​രി​മ്പും​കോ​ണം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ബൈ​ക്കി​ൽ ക​റ​ങ്ങി മാ​ല പൊ​ട്ടി​ച്ച സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. ഇവർ മോഷണം നടത്തുന്ന സി സി ടി വിയുടെ ദൃശങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

വ്യാ​ജ ന​മ്പ​റു​ള്ള ബൈ​ക്കി​ലെ​ത്തി മാ​ല പൊ​ട്ടി​ച്ച​ശേ​ഷം ന​മ്പ​റും നി​റ​വും മാ​റ്റി​യ​ശേ​ഷ​മാ​ണ് പ്ര​തി​ക​ൾ അ​ടു​ത്ത മോ​ഷ​ണം ന​ട​ത്തു​ന്ന​ത്. പ്രാ​യ​മാ​യ സ്ത്രീ​ക​ളു​ടെ മാ​ല​ക​ളാ​ണ് പ്ര​തി​ക​ൾ പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. നാ​ലു സ്ഥ​ല​ങ്ങ​ളി​ലാ​യി 12 പ​വ​നോ​ളം മാ​ല​ക​ളാ​ണ് പ്ര​തി​ക​ൾ പൊ​ട്ടി​ച്ച​ത്. ശ്രീ​കാ​ര്യം ഇ​ൻ​സ്പെ​ക്​​ട​ർ കെ.​ആ​ർ. ബി​ജു, എ​സ്.​ഐ​മാ​രാ​യ ബി​നോ​ദ് കു​മാ​ർ, എം. ​പ്ര​ശാ​ന്ത്, സി.​പി.​ഒ​മാ​രാ​യ വി​നീ​ത്, സ​ന്ദീ​പ്, പ്ര​ശാ​ന്ത്, ബി​നു, ഷെ​ർ​ഷ ഖാ​ൻ, വി​നോ​ദ്, ദീ​പു തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related Articles

Latest Articles