Sunday, May 5, 2024
spot_img

ഭക്ഷ്യ സുരക്ഷ വകുപ്പിൽ നിയമ വിഭാഗം;ലൈസൻസ് റദ്ദാക്കിയാൽ മറ്റൊരിടത്ത് അതേ സ്ഥാപനം തുടങ്ങാൻ അനുവദിക്കില്ല:വീണാ ജോർജ്

കോഴിക്കോട് : ഭക്ഷ്യ സുരക്ഷ വകുപ്പിൽ നിയമ വിഭാഗം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്.
പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള തുടർനടപടികൾ വേഗത്തിലാക്കാനാണ് ഇത് തുടങ്ങുന്നത്.കൂടാതെ
ഭക്ഷ്യ സുരക്ഷ മാനദണ്ഡം പാലിക്കാത്തവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.

ലൈസൻസ് റദ്ദാക്കിയാൽ മറ്റൊരിടത്ത് അതേ സ്ഥാപനം തുടങ്ങാൻ അനുവദിക്കില്ല. പുനസ്ഥാപിക്കണമെങ്കിൽ ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ അനുമതി വേണം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നതെല്ലാം ചെയ്യും.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മന്ത്രി വീണ ജോ‍ർജ് വ്യക്തമാക്കി.

Related Articles

Latest Articles