Friday, May 17, 2024
spot_img

‘അഹിംസയുടെ സന്ദേശങ്ങള്‍ സര്‍വരിലേക്കും എത്തിക്കട്ടേ’; ജപ്പാനിലെ ഹിരോഷിമയില്‍ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

ദില്ലി: ജപ്പാനിലെ ചരിത്രപ്രസിദ്ധമായ ഹിരോഷിമയില്‍ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ക്ഷണപ്രകാരമാണ് നരേന്ദ്രമോദി ഇന്ത്യയിലെത്തിയത്. ഈ ഗാന്ധി പ്രതിമ അഹിംസയുടെ സന്ദേശങ്ങള്‍ സര്‍വരിലേക്കും എത്തിക്കട്ടേയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം നരേന്ദ്രമോദി ഗാന്ധി പ്രതിമയില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു.

ജപ്പാന്‍ പ്രധാനമന്ത്രിക്ക് താന്‍ സമ്മാനിച്ച ബോധി വൃക്ഷം ഇവിടെ നട്ടുപിടിച്ചിരിക്കുന്നത് കാണുന്നത് തന്നെ വളരെയധികം സന്തോഷവാനാക്കുന്നുവെന്ന് മോദി പറഞ്ഞു. ഇത് കാണുമ്പോള്‍ ആളുകള്‍ക്ക് സമാധാനത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. മഹാത്മാഗാന്ധിയോടുള്ള എല്ലാ ആദരവും താന്‍ ഈ നിമിഷത്തില്‍ അറിയിക്കുകയാണെന്നും മോദി പറഞ്ഞു.

മെയ് 19 മുതല്‍ 21 വരെ ഹിരോഷിമയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജി 7 നേതാക്കള്‍ നിലവില്‍ ജപ്പാനിലാണ്. ജി-7 അംഗരാജ്യങ്ങളായ ഫ്രാന്‍സ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം, ജര്‍മ്മനി, ജപ്പാന്‍, ഇറ്റലി, കാനഡ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുള്ളത്.

Related Articles

Latest Articles