Friday, April 19, 2024
spot_img

മുടികൊഴിച്ചിൽ മാറാൻ ചൂൽ സമർപ്പണം, ത്വക്ക് രോഗ ശമനത്തിന് ആമനിവേദ്യം; അറിയാം ഈ ക്ഷേത്രത്തെ

മുടികൊഴിച്ചിൽ മാറാൻ ചൂൽ സമർപ്പണം, ത്വക്ക് രോഗ ശമനത്തിന് ആമനിവേദ്യം; അറിയാം ഈ ക്ഷേത്രത്തെ | TEMPLE

കാസർകോഡ് ജില്ലയിലെ ബേഡഡുക്ക മോലോതുംകാവ് എന്ന സ്ഥലത്താണ് അടുക്കത്ത് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വേലക്കുന്ന് എന്ന സ്ഥലത്തു നിന്നും മൂന്നു കിലോമീറ്റർ അകലെയാണ് ഈ അതിപുരാതന ഭഗവതി ക്ഷേത്രമുള്ളത്. മലബാർ പ്രദേശത്ത് ക്ഷേത്രങ്ങളോളം ചന്നെ പ്രസിദ്ധമാണ് കാവുകളും. ഇവിടെ അടുക്കം ഭഗവതി ക്ഷേത്രം കാട്ടുമരങ്ങളും മറ്റും നിറഞ്ഞ ഒരു ചെറിയ കാടിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.ക്ഷേത്രത്തിന്റെ ഐതിഹ്യം മഹിഷാസുരനുമായി ബന്ധപ്പെട്ടതാണ്. യുദ്ധത്തിൽ ദേവൻമാര കീഴടക്കി ദേവലോകം ഭരിച്ചിരുന്ന മഹിഷാസുരനെ വധിക്കാനായി രൂപം കൊണ്ട മഹാലക്ഷ്മിയെയാണ് ഇവിടെ ആരാധിക്കുന്നത്.

മഹിഷാസുരന്റെ അക്രമണങ്ങളുടെ ചരിത്രംദേവൻമാരിൽ നിന്നും സന്യാസികളിൽ നിന്നും മനുഷ്യരിൽ നിന്നുമൊക്കെ അറിഞ്ഞ വിഷ്ണുവിൽ നിന്നും ശിവനിൽ നിന്നും ഒരു തേജസ് രൂപപ്പെട്ടു. ഇതുകണ്ട ബ്രഹ്മാവിന്റെയും മറ്റു ദേവൻമാരുടെയും മുഖത്തു നിന്നും രൂപപ്പെട്ട തേജസും കൂടിച്ചേർന്ന് ഒരു സ്ത്രീ രൂപമായി മാറുകയും മഹലക്ഷ്മി എന്ന പേരു സ്വീകരിക്കുകയും ചെയ്തു.

മഹാവിഷ്ണു ചക്രായുധവും ശ്രീ പരമേശ്വരൻ ത്രിശൂലവും മറ്റു ദേവൻമാർ അവരവരുടെ ആയുധങ്ങളും ആ ശക്തിക്ക് നല്കുകയും ചെയ്തു. ഹിമവാൻ വാഹനമായി നല്കിയ സിംഹവുമായി ദേവി മഹിഷാസുരനെ വധിക്കുവാൻ പുറപ്പെട്ടു. ഒൻപതു ദിവസം നീണ്ടു നിന്ന യുദ്ധത്തിന്റെ ഒടുവിൽ ദേവി അസുരനെ വധിച്ചു എന്നാണ് ഐതിഹ്യം പറയുന്നത്. മഹാഷാസുരനെ വധിച്ചതിനു ശേഷം ദേവി അയാളുടെ മസ്തിഷ്കത്തിൽ കയറി നിൽക്കുകയും ദേവൻമാർ ഉൾപ്പെടെയുള്ളവർ ദേവിയെ സ്തുതിക്കുകയും ചെയ്തു. പിന്നീട് ദേവൻമാരും മഹർശികളും ചേർന്ന് ദേവിയെ ആരാധിച്ച ഇടങ്ങളിൽ ഒന്നായാണ് അടുക്കത്ത് ഭഗവതി ക്ഷേത്രം അറിയപ്പെടുന്നത്. ഈ യുദ്ധം നടന്ന ഒൻപത് ദിവസങ്ങൾ നവരാത്രിയായും അവസാന വിജയം ലഭിച്ച പത്താമത്തെ ദിവസം വിജയദശമിയായും ഇവിടെ ആഘോഷിക്കുന്നു.

Related Articles

Latest Articles