Tuesday, October 27, 2026

മദ്യനയ അഴിമതിക്കേസ്: ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു

ദില്ലി : ദില്ലി മദ്യനയ അഴിമതിക്കേസിൽ ദില്ലി ഉപമുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ടാം വട്ട ചോദ്യം ചെയ്യലിനായി ഇന്നു രാവിലെ 11 മണിക്ക് ശേഷമാണ് സിസോദിയ സിബിഐ ആസ്ഥാനത്ത് എത്തിയത്.

അറസ്റ്റിന്റെ പശ്ചാത്തലത്തിൽ സിബിഐ ആസ്ഥാനത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. കൂടുതൽ പൊലീസുകാരെ ഇവിടെ വിന്യസിപ്പിച്ചിട്ടുണ്ട്. ആസ്ഥാനത്തിനു മൂന്നു കിലോമീറ്റർ ചുറ്റളവിൽ സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ചു. മദ്യനയവുമായി ബന്ധപ്പെട്ടും ദിനേഷ് അറോറ ഉൾപ്പെടെ എഫ്ഐആറിൽ പ്രതിചേർത്തിട്ടുള്ളവരുമായി സിസോദിയയ്ക്കുള്ള ബന്ധത്തെ കുറിച്ചു സിബിഐ ചോദിച്ച ചോദ്യങ്ങളിൽ തൃപ്തികരമായ മറുപടി നൽകുന്നതിൽ സിസോദിയ പരാജയപ്പെട്ടെന്നും ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു.
ചോദ്യം ചെയ്യലിനെ തുടർന്ന് സിബിഐ ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു

കേസിൽ കഴിഞ്ഞ ഒക്ടോബറിൽ സിബിഐ ഒൻപതു മണിക്കൂറോളം മനീഷ് സിസോദിയ ചോദ്യം ചെയ്തിരുന്നു. 2021-2022ലെ ഡല്‍ഹി മദ്യനയത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ ലഫ്. ഗവര്‍ണറായിരുന്ന വിജയ് കുമാര്‍ സക്‌സേനയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. 2021 നവംബര്‍ 17ന് നടപ്പാക്കിയ മദ്യനയം വൻ പ്രതിഷേധത്തെത്തുടർന്ന് ആം ആദ്മി സര്‍ക്കാര്‍ 2022 ജൂലൈയില്‍ പിന്‍വലിച്ചിരുന്നു. കേസിൽ അനധികൃത പണമിടപാട് കേസിൽ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ) 3000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാലിതിൽ സിസോദിയ പ്രതി പട്ടികയിലില്ല

Related Articles

Latest Articles