Wednesday, September 23, 2026

തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് പുരസ്കാരങ്ങളിൽ പ്രഖ്യാപിച്ചു; തിരുവനന്തപുരം മികച്ച ജില്ലാ പഞ്ചായത്ത് local-body-swaraj-trophy

തിരുവനന്തപുരം: 2020-21 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി പദ്ധതി ആസൂത്രണ നിർവഹണത്തിന്റെയും ഭരണനിർവഹണ മികവിന്റെയും അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നൽകുന്ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മുൻനിരയിൽ വരുന്ന ജില്ലാ പഞ്ചായത്തുകളിൽ തിരുവനന്തപുരം ഒന്നാം സ്ഥാനവും കൊല്ലം രണ്ടാം സ്ഥാനവും നേടി.

ബ്ലോക്ക് പഞ്ചായത്തുകളിൽ പെരുമ്പടപ്പ്(മലപ്പുറം) ഒന്നാം സ്ഥാനവും മുഖത്തല(കൊല്ലം) രണ്ടാം സ്ഥാനവും ളാലം(കോട്ടയം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗ്രാമപഞ്ചായത്തുകളിൽ മുളന്തുരുത്തി(എറണാകുളം) ഒന്നാം സ്ഥാനവും എളവള്ളി(തൃശൂർ) രണ്ടാം സ്ഥാനവും മംഗലപുരം(തിരുവനന്തപുരം) മൂന്നാം സ്ഥാനവും നേടി. കോർപ്പറേഷനുകളിൽ കോഴിക്കോടിനാണ് ഒന്നാം സ്ഥാനം. നഗരസഭകളിൽ സുൽത്താൻ ബത്തേരി(വയനാട്) ഒന്നാം സ്ഥാനവും തിരൂരങ്ങാടി(മലപ്പുറം) രണ്ടാം സ്ഥാനവും നേടി.

Related Articles

Latest Articles