Tuesday, April 30, 2024
spot_img

ബഹുരാഷ്ട്ര കമ്പനികൾ കമ്മ്യുണിസ്റ് ചൈനയെ കയ്യൊഴിയുന്നു ! ലാപ്‌ടോപ്പുകളുടെ നിർമാണം തായ്‌ലാൻഡിലേക്കും മെക്‌സിക്കോയിലേക്കും മാറ്റാനൊരുങ്ങി എച്ച്പി

ബഹുരാഷ്ട്ര കമ്പനികൾ ചൈനയെ കയ്യൊഴിയുന്നത് തുടരുന്നു . അമേരിക്കൻ ബ്രാൻഡായ ആപ്പിൾ തങ്ങളുടെ ഫാക്ടറികൾ അടച്ചു പൂട്ടുന്നതിനിടെ പേഴ്‌സണല്‍ കംപ്യൂട്ടറും ലാപ്ടോപ്പും പ്രിന്ററുകളും നിര്‍മിക്കുന്ന മുന്‍നിര ബ്രാന്‍ഡുകളിലൊന്നായ എച്ച്പി, തങ്ങളുടെ ലാപ്‌ടോപ്പ് കംപ്യൂട്ടറുകളുടെ ഉത്പാദനം തായ്‌ലാന്‍ഡിലേക്കും മെക്‌സിക്കോയിലേക്കും വ്യാപിപ്പിക്കുന്നു. ചൈനക്ക് പുറത്തേക്ക് തങ്ങളുടെ വിതരണ ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് കമ്പനി അധികൃതർ നൽകുന്ന വിശദീകരണം. അടുത്ത വര്‍ഷത്തോടെ വിയറ്റ്‌നാമിലേക്കും ലാപ്‌ടോപ്പ് ഉത്പാദനം മാറ്റും.

കോവിഡ് കാലത്തെ പ്രതിസന്ധിയ്ക്കുള്ള വലിയ കാരണങ്ങളിലൊന്ന് ചൈനയെ മാത്രം ആശ്രയിച്ചുള്ള മുന്നോട്ടു പോക്കായിരുന്നു. ചൈനയില്‍ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയതോടെ ഫാക്ടറികൾ പൂട്ടിക്കിടക്കുകയും അത് കമ്പനികളുടെ ഉത്പാദനത്തെയും വിതരണത്തേയും സാരമായി ബാധിക്കുകയും ചെയ്തു

Related Articles

Latest Articles