Wednesday, September 30, 2026

ഭാഗ്യക്കുറി നറുക്കെടുപ്പ് ഇനി മുതൽ എന്നും

കോവിഡ് പശ്ചാത്തലത്തിൽ ഞായറാഴ്ചകളില്‍ നിര്‍ത്തിവച്ചിരുന്ന സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് പുനരാരംഭിയ്ക്കുന്നു. ഏപ്രില്‍ മൂന്നാമത്തെ ഞായറാഴ്ച മുതലാണ് ഭാഗ്യക്കുറി നറുക്കെടുപ്പ് തുടരുക.

ലോട്ടറി മേഖലകളിലെ സംഘടനകളുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.

മുൻ ഞായറാഴ്ചകളില്‍ പൗര്‍ണമി ഭാഗ്യക്കുറിയാണ് നറുക്കെടുത്തുകൊണ്ടിരുന്നത്. എന്നാല്‍ ഇനിയങ്ങോട്ടുള്ള ഞായറാഴ്ചകളിലെ ഭാഗ്യക്കുറി പുതിയ പേരില്‍ ആരംഭിക്കാനാണ് തീരുമാനമെന്നും സംസ്ഥാന ലോട്ടറി ഡയറക്ടര്‍ എബ്രഹാം റെന്‍ പറഞ്ഞു.

നിലവില്‍ ആഴ്ചയില്‍ ആറു ദിവസമാണ് ഭാഗ്യക്കുറി നറുക്കെടുപ്പ് ഉള്ളത്. വര്‍ഷത്തില്‍ 6 ബംപര്‍ ഭാഗ്യക്കുറികളുമുണ്ട്.

Related Articles

Latest Articles